സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 95 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

October 26, 2013 രാഷ്ട്രാന്തരീയം

അബുജ: നൈജീരിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 95 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയില്‍ ബൊര്‍നൊ യോബേ സംസ്ഥാനങ്ങളില്‍ സംയുക്ത ആക്ഷന്‍ ഫോഴ്‌സ് നടത്തിയ സൈനിക നടപടിയിലാണ് ബൊകൊ ഹറാം വിഭാഗത്തില്‍പ്പെട്ട തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ മിന്നലാക്രമണത്തിന് ഒരുങ്ങുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈനിക നടപടിയുണ്ടായത്. വ്യോമസേനയും നടപടികളില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം