റോഡ് സുരക്ഷ : സന്നദ്ധ സംഘടന ഭാരവാഹികള്‍ക്കുള്ള പരിശീലനം 28-ന്

October 26, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: റോഡ് സുരക്ഷയെ സംബന്ധിച്ചുള്ള പ്രചാരണ പരിപാടികള്‍ ഗ്രാമീണ മേഖലകളില്‍ വ്യാപിപ്പിക്കുന്നതിനും യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റേയും ഭാഗമായി സന്നദ്ധ സംഘടന ഭാരവാഹികള്‍ക്ക് ഒക്ടോബര്‍ 28 ന് രാവിലെ 9.30 മുതല്‍ അഞ്ച് മണിവരെ പട്ടം ശാസ്ത്ര ഭവനില്‍ പരിശീലനം നല്‍കും. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പരിശീലന പരിപാടി നയിക്കും.

പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി.ജോണ്‍, നാറ്റ്പാക്ക് ഡയറക്ടര്‍ ബി.ജി.ശ്രീദേവി, നെഹ്‌റു യുവകേന്ദ്ര സോണല്‍ ഡയറക്ടര്‍ എം.സഭാചാരവേല്‍, നാറ്റ്പാക്ക് കണ്‍സര്‍ട്ടന്റ്‌സ് ടി.വി.സതീശ് എന്നിവര്‍ പങ്കെടുക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9496819140 എന്ന നമ്പരില്‍ ബന്ധപ്പെടാം. നെഹ്‌റു യുവകേന്ദ്ര, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവ സംയുക്തമായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍