കൊച്ചി മെട്രോ ആദ്യഘട്ടം നിശ്ചിതസമയത്തുതന്നെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

October 26, 2013 പ്രധാന വാര്‍ത്തകള്‍

OOMMEN_CHANDY11കൊച്ചി: കൊച്ചി മെട്രോ റയില്‍ ആദ്യഘട്ടനിര്‍മാണം നിശ്ചിതസമയത്തുതന്നെ പൂര്‍ത്തി യാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിമെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പദ്ധതിപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം കളമശ്ശേരിയിലെ മോട്രോനിര്‍മ്മാണ യാഡില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിന്‌ 31ന്‌ അവലോകനയോഗം നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ടു പോകാനാണ്‌ ശ്രമിക്കുന്നത്‌. ഇ ശ്രീധരനും യോഗത്തില്‍ പങ്കെടുത്തു. മെട്രോയുമായിബന്ധപ്പെട്ട്‌ സമയബന്ധിതമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ കേരളീയ പശ്ചാത്തലത്തില്‍ അത്ഭുതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ നിര്‍മാണമാരംഭിച്ച സമയത്ത്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ മെട്രോയുടെ നിര്‍മ്മാണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 984 ദിവസങ്ങളാണുള്ളതെന്നും ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷ്യം നേടാന്‍ കഴിയുമെന്നും പദ്ധതിയുടെ കാര്യത്തില്‍ ഇ ശ്രീധരനും, ഡല്‍ഹി മെട്രോറെയില്‍ കേര്‍പറേഷനും കാണിക്കുന്ന താല്‌പര്യം അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍