വിശ്വാസ്യതയും സഹിഷ്‌ണുതയും പാലിച്ചില്ലെങ്കില്‍ ജനാധിപത്യത്തിന്‍റെ കരുത്ത്‌ ചോരും: മുഖ്യമന്ത്രി

October 26, 2013 കേരളം

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ വിശ്വാസ്യതയും പൊതുപ്രവര്‍ത്തകര്‍ സഹിഷ്‌ണുതയും പുലര്‍ത്താന്‍ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുരണ്ടും കാത്തുസൂക്ഷിക്കാനായില്ലെങ്കില്‍ ജനാധിപത്യത്തിന്റെ കരുത്ത്‌ ചോരുമെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രസ്‌ അക്കാദമിയുടെ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യന്ത്രി.

ഓരോ മാധ്യമങ്ങള്‍ക്കും തങ്ങളുടേതായ കാഴ്‌ചപ്പാടുകളും ആശയങ്ങളും ഉണ്ടാകുന്നതും അവ പ്രചരിപ്പിക്കുന്നതും സ്വാഭാവികമാണ്‌. എന്നാല്‍ വിശ്വാസ്യതയുടെ പരിധിക്കുള്ളില്‍ നിന്ന്‌ വേണം അവയെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ക്കിഷ്ടപ്പെട്ടതുമാത്രം കേള്‍ക്കാനുള്ളത്‌ മാത്രമാകരുത്‌ പ്രവര്‍ത്തനനമേഖല. കേരളം വലിയ മാറ്റങ്ങള്‍ക്കു് സാക്ഷ്യം വഹിക്കുന്ന വേളയില്‍ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ തൃക്കാക്കര നഗരസഭാധ്യക്ഷന്‍ പി.ഐ. മുഹമ്മദാലി, ജില്ല കളക്‌ടര്‍ പി.ഐ. ഷെയ്‌ക്‌പരീത്‌, പ്രസ്‌ അക്കാദമി വൈസ്‌ ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ സ്വാഗതവും സെക്രട്ടറി വി.ആര്‍.അജിത്‌കുമാര്‍ നന്ദിയും പറഞ്ഞു. 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം