ബീഹാര്‍ സ്ഫോടനം: പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനെന്ന് പോലീസ്

October 28, 2013 ദേശീയം

bihar-mapപട്‌ന:  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിക്കു സമീപം നടന്ന സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനെന്ന് പോലീസ്. തെഹ്‌സീന്‍ അക്തറെന്ന ഭീകരന്‍റെ നേതൃത്വത്തില്‍ ബിഹാറിലെ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച സൂചന.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നു മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ടൈമറുകളും കണ്ടെത്തി. കൂടുതല്‍ പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പങ്കുള്ളതായാണ്  അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.

സ്‌ഫോടനപരമ്പരയില്‍ ആറുപേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം