എന്‍ഡോസള്‍ഫാന്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കണം :കെപിസിസി

December 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന്‌ കെപിസിസി ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്ക്‌ സഹായത്തുക വര്‍ധിപ്പിക്കാനും മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ ജോലി നല്‍കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുമാണ്‌ ട്രിബ്യൂണല്‍ വേണമെന്ന ആവശ്യമുന്നയിക്കുന്നതെന്നും തിരുവനന്തപുരത്ത്‌ ചേര്‍ന്ന കെപിസിസി യോഗത്തിന്‌ ശേഷം അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ യോഗം ആവശ്യപ്പെട്ടു. സ്റ്റോക്ക്‌ ഹോമില്‍ ചേരുന്ന സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മുന്‍കൈയെടുക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട്‌ യോഗം ആവശ്യപ്പെട്ടു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം