മുഖ്യമന്ത്രിക്ക് എതിരായ അക്രമം: 22 പേരെ അറസ്റ്റ് ചെയ്തു

October 28, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം:  മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പതിനഞ്ച്  പ്രതികളെ പതിനാല് ദിവസത്തേയ്ക് റിമാന്റ് ചെയ്തു. പി.ജയരാജന്‍ , എം.വി ജയരാജന്‍, പി.കെ ശ്രീമതി, സി.കൃഷ്ണന്‍ , കെ.കെ നാരായണന്‍ എന്നിവരടക്കം ആയിരംപേര്‍ക്കെതിരെ കേസെടുക്കുക്കാനാണ് സാധ്യത.

മുഖ്യമന്ത്രിക്കെതിരായ അക്രമം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആണ് അന്വേഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍