തീവ്രവാദ സംഘടനകളുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാര്‍: ചിദംബരം

December 14, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുമായി ഏതു തരത്തിലുള്ള ചര്‍ച്ചയ്‌ക്കും കേന്ദ്രം തയ്യാറാണെന്നു ആഭ്യന്തര മന്ത്രി പി.ചിദംബരം. സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായി തീവ്രവാദ സംഘടനകള്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാവുന്നുവെന്ന വാര്‍ത്ത സന്തോഷം നല്‍കുന്നതാണെന്നും വടക്കുകിഴക്കന്‍ പൊലീസ്‌ അക്കാദമിയില്‍ നടന്ന പാസിങ്‌ ഔട്ട്‌ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട്‌ ചിദംബരം പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ പരമാവധി ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ജനാധിപത്യത്തില്‍ ഹിംസയ്‌ക്കു സ്ഥാനമില്ല. പരസ്‌പരം മനസിലാക്കിയുള്ള കൊടുക്കല്‍ വാങ്ങല്‍ എന്ന നിലപാടാണ്‌ ഉചിതമെന്നും ചിദംബരം പറഞ്ഞു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം