ശബരിമല തീര്‍ത്ഥാടനം: ഹോട്ടല്‍ ഉടമകളുടെ യോഗം

October 29, 2013 മറ്റുവാര്‍ത്തകള്‍

കോട്ടയം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഇടത്താവളങ്ങളിലെയും മറ്റു കേന്ദ്രങ്ങളിലെയും ഹോട്ടലുകളിലെ ഭക്ഷണവില ക്രമീകരണം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഹോട്ടല്‍ ഉടമകളുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം നവംബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും. എല്ലാ ഹോട്ടല്‍ ഉടമ, സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍