കല്‍പ്പാത്തി സംഗീതോത്സവം – ശാസ്ത്രീയ സംഗീത മത്സരം

October 29, 2013 മറ്റുവാര്‍ത്തകള്‍

പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതോത്സവത്തിന്റെ ഭാഗമായി ശാസ്ത്രീയ സംഗീത മത്സരങ്ങള്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജില്‍ നടത്തും. വീണകലാനിധി വീണാ വിദ്വാന്‍ ദേശമംഗലം സുബ്രഹ്മണ്യ അയ്യരുടെ സ്മരണക്കായാണ് മത്സരങ്ങള്‍ നടത്തുന്നത്.

വായ്പാട്ട്, വയലിന്‍, വീണ, മൃദംഗം എന്നിവയിലാണ് മത്സരങ്ങള്‍. നവംബര്‍ രണ്ടിന് വായ്പാട്ട് (സീനിയര്‍), മൃദംഗം (ജൂനിയര്‍, സീനിയര്‍) വിഭാഗത്തിന്റെയും നവംബര്‍ മൂന്നിന് വായ്പാട്ട് (ജൂനിയര്‍), വയലിന്‍ (ജൂനിയര്‍, സീനിയര്‍), വീണ എന്നിങ്ങനെയായിരിക്കും മത്സരങ്ങള്‍. വീണയില്‍ 18 വയസു വരെ ഒരേ വിഭാഗത്തിലാണ് മത്സരം നടത്തുന്നത്. സീനിയര്‍ വിഭാഗത്തില്‍ 15 മിനുട്ടും ജൂനിയര്‍ വിഭാഗത്തില്‍ 10 മിനുട്ടുമാണ് അനുവദിച്ച സമയം. മത്സരാര്‍ത്ഥികള്‍ ജഡ്ജസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തയ്യാറായിരിക്കണം. താത്പര്യമുളളവര്‍ മത്സരദിവസം രാവിലെ ഒമ്പതിനു മുമ്പ് ചെമ്പൈ സംഗീതകോളേജില്‍ ഹാജരായി പേര് രജിസ്റര്‍ ചെയ്യണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍