റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തി

October 29, 2013 പ്രധാന വാര്‍ത്തകള്‍

RBI-logo_jpg-finalകൊച്ചി: തുടര്‍ച്ചയായ രണ്ടാം തവണയും റിസര്‍വ് ബാങ്ക്  മുഖ്യ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. കാല്‍ ശതമാനം വീതമാണ് ഇത്തവണ റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കൂട്ടിയത്. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ റിപോ നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ വായ്പകളുടെ പലിശ നിരക്കുകള്‍ കൂടും.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നില്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് 7.75 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപോ 6.75 ശതമാനമായുമാണ് കൂട്ടിയത്. കരുതല്‍ ധനാനുപാതം നാലു ശതമാനത്തില്‍ തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്.) അക്കൗണ്ടിലെ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍