എംഎല്‍എമാരെ അറസ്റ് ചെയ്യുന്നതിന് തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍

October 30, 2013 കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എം.എല്‍.എ മാരെ അറസ്റ് ചെയ്യുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. സംഭവമുമായി എം.എല്‍.എ മാര്‍ക്ക് ബന്ധമുണ്ടെന്നു കണ്ടാല്‍ പോലീസിന് അറസ്റ് ചെയ്യാം. എന്നാല്‍ അറസ്റ് നടന്നാല്‍ ആ വിവരം സ്പീക്കറെ അറിയിക്കണം. നിയമസഭാ പരിസരത്ത് അറസ്റ് ഉണ്ടാവുമ്പോള്‍ മാത്രമാണ് സ്പീക്കറുടെ അനുമതി തേടേണ്ടത് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സംഭവത്തിന്റെ പേരില്‍ സിപിഎം എംഎല്‍എമാരായ കെ.കെ നാരായണന്‍, സി കൃഷ്ണന്‍ എന്നിവര്‍ക്കെതിരേ ഉള്‍പ്പെടെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം