മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമെന്ന് പി.പി തങ്കച്ചന്‍

October 30, 2013 കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. സര്‍ക്കാരിനെതിരേ എല്‍ഡിഎഫ് നടത്തിയ സമരങ്ങള്‍ ഒക്കെ പരാജയമായിരുന്നു. സെക്രട്ടറിയേറ്റ് ഉപരോധവും മിച്ചഭൂമി സമരവും വിജയിച്ചില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി തകര്‍ക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണം. കെ. സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തെ ഇറക്കി ആക്രമണം നടത്തുകയായിരുന്നുവെന്ന ആരോപണവും അന്വേഷിക്കണമെന്നും പി.പി തങ്കച്ചന്‍ ആവശ്യപ്പെട്ടു. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെളളിയാഴ്ച അടിയന്തര യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പോലീസില്‍ അഴിച്ചുപണി ആവശ്യമാണെന്ന് പറഞ്ഞ പി.പി തങ്കച്ചന്‍ അവിടുത്തെ ഇന്റലിജന്‍സ് ഡിവൈഎസ്പി പിണറായി സ്വദേശിയാണെന്നും പിണറായി വിജയനുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണെന്നും ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം