മലയാളദിനാഘോഷം : നിയമസഭയില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

October 30, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെ വികാസ പരിണാമങ്ങളെ സംബന്ധിച്ചും ഭരണഭാഷ മലയാളം ആക്കുന്നതിന് ഔദ്യോഗിക തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെയും രേഖകളുടെയും പ്രദര്‍ശനം നവംബര്‍ ഒന്ന്, നാല്, അഞ്ച് തീയതികളില്‍ നിയമസഭാ ലൈബ്രറി ഹാളില്‍ നടക്കും. 2013-ലെ മലയാള ദിനാഘോഷത്തിന്റെയും ശ്രേഷ്ഠഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായാണ് പ്രദര്‍ശനം.

നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പ്രവേശനം ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍