വിഴിഞ്ഞം തുറമുഖം: നവംബര്‍ 21ന് വിദഗ്ധ സമിതി യോഗം

October 30, 2013 കേരളം

ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിക്കുന്ന വിദഗ്ധസമിതിയുടെ യോഗം നവംബര്‍ 21ന് നടക്കും. അനില്‍ റസ്ദാന്‍ അദ്ധ്യക്ഷനായ പത്തംഗ കമ്മിറ്റിയാണ് നാലായിരത്തോളം പേജുള്ള റിപ്പോര്‍ട്ട് പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കമ്മിറ്റി യോഗത്തില്‍ വിഴിഞ്ഞം ഉള്‍പ്പടെ നാല്‍പ്പത് പദ്ധതികളാണ് വിലയിരുത്തലിന് ഉണ്ടായിരുന്നത്. എന്നാല്‍ ചര്‍ച്ച പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് നവംബര്‍ 21ന് യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം