ഇന്ത്യ-പെറു ബന്ധം ശക്തമാക്കാന്‍ നാല് കരാറുകള്‍ ഒപ്പിട്ടു

October 30, 2013 രാഷ്ട്രാന്തരീയം

ലിമ: ഇന്ത്യയും പെറുവും നാല് സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. പ്രതിരോധ സഹകരണം, സാംസ്ക്കാരിക രംഗത്തെ സഹകരണം, വിദ്യാഭ്യാസ രംഗത്തെ കൊടുക്കല്‍ വാങ്ങല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സംയുക്ത കമ്മിഷന്‍ രൂപീകരിക്കല്‍ എന്നിവയാണ് കരാറുകള്‍.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പെറു സന്ദര്‍ശനത്തിനിടെയാണ് കരാറുകള്‍ ഒപ്പിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം