കേരള പോലീസിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് എന്‍.ഐ.എയുടെ അഭിനന്ദനം

November 1, 2013 കേരളം

kerala-police_01തിരുവനന്തപുരം: കേസന്വേഷണത്തിലും വിചാരണയിലും നല്‍കിയ സമഗ്രമായ സഹായം പരിഗണിച്ച് കേരള പോലീസിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് എന്‍.ഐ.എ. ഡയറക്ടര്‍ ജനറല്‍ പ്രശംസാപത്രം നല്‍കി അഭിനന്ദിച്ചു. കേരളീയ യുവാക്കളെ ലഷ്കര്‍-ഇ-തൊയ്ബയിലേക്കു റിക്രൂട്ടു ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുനടന്ന അന്വേഷണത്തിലായിരുന്നു എന്‍ഐഎ കേരള പോലീസിന്റെ സേവനം തേടിയത്. പോലീസ് കമ്മീഷണര്‍ കെ.ജി.ജയിംസ് ഐ.പി.എസ്, എസ്.പി. വി.കെ. അക്ബര്‍, ഡിവൈ.എസ്.പി.മാരായ പി.സുകുമാരന്‍, കെ.കെ.ഇബ്രാഹിം, രഞ്ജന്‍, എ.പി.ഷൌക്കത്ത് അലി, പ്രിന്‍സ് എബ്രഹാം, ബിജു ഭാസ്കര്‍, എ.ജെ.ബാബു എന്നിവര്‍ക്കാണ് പ്രശംസാപത്രം നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം