കരുണാകരന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍

December 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: യൂറിനറി ഇന്‍ഫക്‌ഷനെ തുടര്‍ന്ന്‌ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസോച്ഛാസം ഇപ്പോഴും പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌. വൃക്കകളുടെ പ്രവര്‍ത്തനം �ാഗികമായി തൃപ്‌തികരമാണ്‌. അണുബാധ തടയാന്‍ മരുന്നുകള്‍ നല്‍കുന്നുണ്ട്‌. രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ പുരോഗതിയുണ്ട്‌. പനി കുറഞ്ഞിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥ തുടരുകയാണെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി എന്നിവര്‍ ആശുപത്രിയിലെത്തി കരുണാകരനെ സന്ദര്‍ശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം