മോഡിയുടെ സുരക്ഷക്കായിപോയ സൈനികര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

November 1, 2013 പ്രധാന വാര്‍ത്തകള്‍

ഫിറോസാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷക്കായി പോയ ബോംബ് സ്ക്വാഡ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് ഫിറോസാബാദിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം എതിരെ വന്ന ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച നരേന്ദ്ര മോഡിയുടെ ബിഹാര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷ ഒരുക്കുന്നതിന് പാട്നയിലേക്ക് പോകുകയായിരുന്നു സൈനികര്‍. വാഹനത്തിലുണ്ടായിരുന്ന എട്ട് ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍