റിമ കല്ലിങ്കലും ആഷിഖ് അബുവും 10 ലക്ഷം രൂപ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കു കൈമാറി

November 1, 2013 കേരളം

കൊച്ചി: ഇന്നു വിവാഹിതരാകുന്ന നടി റിമ കല്ലിങ്ക ലും സംവിധായകന്‍ ആഷിഖ് അബുവും വിവാഹ സല്‍ക്കാര ധൂര്‍ത്ത് ഒഴിവാക്കി 10 ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജനറല്‍ ആശുപത്രിയി ലെ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി കൈമാറി. വിവാഹാഘോഷത്തിനു ചെലവാ ക്കേണ്ട തുക തങ്ങള്‍ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്കുകയാണെന്ന് പ്രതിശ്രുത വധൂവരന്മാര്‍ പറഞ്ഞു.

വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഇതു മാതൃകയാകുമെങ്കില്‍ അതാണു തങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്നും അവര്‍ പറഞ്ഞു. ഇന്നു കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിലാണു വിവാഹം. വിവാഹം രജിസ്റ ര്‍ ചെയ്ത ശേഷം എറണാകുളം ജ നറല്‍ ആശുപത്രിയിലെ ഡയറ്റ് കിച്ചണിലൂടെ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണവും നല്കും.

ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ജി. ആനിക്കു കൈമാറി. ചടങ്ങില്‍ പി. രാജീവ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ ആശംസ നേരാനെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം