കേരള രാജ്യാന്തര ചലച്ചിത്രമേള: സംഘാടക സമിതി രൂപീകരിച്ചു

November 2, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 18-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

മേളയെക്കുറിച്ച് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ പോള്‍ വിശദീകരിച്ചു. വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ സ്വാഗതവും സെക്രട്ടറി എസ്.രാജേന്ദ്രന്‍ നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി നാനൂറ് രൂപ അടച്ച് ആദ്യത്തെ ഡെലിഗേറ്റ് കാര്‍ഡ് എടുക്കുകയും ചെയ്തു. 18-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടനം മികവുറ്റതാക്കാന്‍ എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍