ശ്വേത മേനോനെ അപമാനിച്ച സംഭവം: മുഖ്യമന്ത്രി വിശദീകരണം തേടി

November 2, 2013 കേരളം

CMതിരുവനന്തപുരം: നടി ശ്വേത മേനോനെ അപമാനിച്ച സംഭവത്തില്‍ മുഖ്യമന്ത്രി കൊല്ലം ജില്ലാ കളക്ടറോട് വിശദീകരണം തേടി. കൊല്ലത്ത് വെള്ളിയാഴ്ച നടന്ന പ്രസിഡന്റ്സ് വള്ളംകളിക്കിടെയാണ് സംഭവമുണ്ടായത്. പരിപാടിയിലേക്ക് ശ്വേതയെ ക്ഷണിച്ചത് കളക്ടറാണ്. തന്നെ അപമാനിച്ച കാര്യം ശ്വേത കളക്ടറോട് വിശദീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ ശ്വേത തന്നെ പരാതി അറിയിച്ചിട്ടില്ലെന്നാണ് കളക്ടറുടെ ഇപ്പോഴത്തെ നിലപാട്. തന്നെ ഫോണില്‍ വിളിച്ച് പരാതി അറിയിച്ചുവെന്നാണ് ശ്വേത പറഞ്ഞത്. ഇത് തെറ്റാണെന്നും തന്നെ ആരും വിളിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം