തുറമുഖ വികസനത്തിന് 7.36 കോടിയുടെ ഭരണാനുമതി

November 4, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളുടെയും ഹാര്‍ബറുകളുടെയും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.36 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.

മഞ്ചേശ്വരം ഹാര്‍ബറില്‍ സിഗ്നല്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 31,80,000 രൂപ അനുവദിച്ചു. ചെറുവത്തൂര്‍ ഹാര്‍ബറില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുവാന്‍ 42,40,000 രൂപയും ബേപ്പൂര്‍ തുറമുഖത്തെ പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ ഓഫീസ് പുനഃരുദ്ധാരണത്തിന് 43,03,100 രൂപയുമാണ് അനുവദിച്ചത്. ആലപ്പുഴ തുറമുഖത്തെ ഗോഡൗണ്‍ കെട്ടിടം നവീകരിക്കുന്നതിന് 121 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ പോര്‍ട്ട് ഓഫീസ് കോംപ്ലക്‌സ് നിര്‍മ്മാണം (172 ലക്ഷം രൂപ), ആലപ്പുഴ തുറമുഖത്ത് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം (70 ലക്ഷം രൂപ), ബേപ്പൂര്‍ തുറമുഖത്ത് വാര്‍ഫ് നിര്‍മ്മിക്കുവാന്‍ സാധ്യതാ പഠനം (54 ലക്ഷം രൂപ), പി.പി.പി. മോഡലില്‍ വിഴിഞ്ഞം, കൊല്ലം, മുനമ്പം, തലശ്ശേരി തുറമുഖങ്ങളില്‍ വാട്ടര്‍ സ്‌പോര്‍ട്ട്‌സ് സംവിധാനത്തിന്റെ ആവിഷ്‌കാരം (20 ലക്ഷം രൂപ), ബേപ്പൂര്‍ തുറമുഖത്ത് ഇലക്‌ട്രോണിക് വേബ്രിഡ്ജിന്റെ സ്ഥാപനം (23 ലക്ഷം രൂപ), തങ്കശ്ശേരി തുറമുഖത്ത് 80 ലോക്കര്‍ റൂമുകളുടെ നിര്‍മ്മാണം (150 ലക്ഷം രൂപ) എന്നിവയാണ് ഭരണാനുമതി നല്‍കിയ മറ്റ് പദ്ധതികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം