അപകടത്തില്‍പ്പെടുന്നവര്‍ക്ക് രക്ഷയേകുവാന്‍ ട്രസ്റ്റ്

November 4, 2013 കേരളം

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാട്ടുന്ന ദുരവസ്ഥ മാറ്റാനും പ്രഥമ ശുശ്രൂഷ നല്‍കി കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കുന്നതിനും സമൂഹത്തെ സജ്ജമാക്കുന്നതിന് നാനാതുറകളില്‍പ്പെട്ടവരെ ഏകോപിപ്പിച്ച് ട്രസ്റ്റ് ട്രോമാ കെയര്‍ ആന്റ് റോഡ് സേഫ്റ്റി യൂട്ടിലിറ്റി സര്‍വ്വീസസ്, തിരുവനന്തപുരം എന്ന പേരില്‍ സന്നദ്ധ സംഘടന രൂപീകരിക്കുന്നു.

ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ അഞ്ച്) രാവിലെ 10 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പേഴ്‌സില്‍ ഊര്‍ജ്ജ-ഗതാഗതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും. കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം