മോദിക്ക് വധഭീഷണി: സുരക്ഷ ശക്തിപ്പെടുത്തി

November 4, 2013 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ വധിക്കാന്‍ ശ്രമിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമന്‍ ഗുജറാത്ത് മുഖ്യമന്ത്രി  നരേന്ദ്ര മോദിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ്  നരേന്ദ്ര മോദി. പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

മോദിയുടെ ചുറ്റും മൂന്ന് വലയങ്ങളിലായാണ് പുതിയതായി സുരക്ഷാ ഭടന്മാരെ വിന്യസിക്കുക. അക്രമികളെ തുരത്താനും പ്രത്യാക്രമണത്തിനും അദ്ദേഹത്തെ സുരക്ഷിതമായി മാറ്റാനും ഓരോ വലയങ്ങളിലായി പ്രത്യേകം പ്രത്യേകം കമാന്‍ഡോകളുണ്ടാകും.  നിലവില്‍ 108 ബ്ലാക് ക്യാറ്റ് കമാന്‍ഡോകള്‍ മോദിക്ക് സുരക്ഷ നല്‍കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം