കൊച്ചി മെട്രോയ്ക്ക് കാനറാ ബാങ്ക് 1,170 കോടി വായ്പ നല്‍കും

November 4, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് കാനറാ ബാങ്ക് 1,170 കോടി രൂപ വായ്പ നല്‍കും. ഡല്‍ഹിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കാനറാ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതു സംബന്ധിച്ച തീരുമാനമായത്.   10.8 ശതമാനം പലിശ നിരക്കില്‍ നല്‍കുന്ന വായ്പയയുടെ തിരിച്ചടവ് കാലാവധി ഏഴു വര്‍ഷത്തെ മൊറട്ടോറിയം അടക്കം 20 വര്‍ഷമാണ്.

പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തിന് നോയിഡയിലെ സെനസ് എന്ന കമ്പനിയേയും സാമൂഹിക ആഘാത പഠനത്തിന് ഹൈദരാബാദ് ആസ്ഥാനമായ ആര്‍.വി കണ്‍സള്‍ട്ടന്‍സിയേയുമാണ് നിയോഗിച്ചിരിക്കുന്നത്. ആറു മാസത്തിനകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍