പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം: സ്‌കൂള്‍വിദ്യാഭ്യാസത്തിന് പ്രധാനപങ്ക് -സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

November 4, 2013 കേരളം

തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പ്രധാനപങ്കാണ് വഹിക്കുന്നതെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. വെളളനാട് ഗവ. മോഡല്‍ വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന് അനുവദിച്ച പുതിയ എന്‍.എസ്.എസ്. യൂണിറ്റിന്റെയും വിജയോത്സവം 2013 പരിപാടിയുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിജയോത്സവത്തില്‍ മാര്‍ച്ചിലെ പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെ പി.റ്റി.എ കമ്മിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡുകളുടെ വിതരണം അദ്ദേഹം നിര്‍വഹിച്ചു. വെളളനാട് സ്‌കൂളിന് പുതിയ മന്ദിരം പണിയാന്‍ സ്പീക്കറുടെ ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ കഴിഞ്ഞമാസം നല്‍കിയിരുന്നു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ആനാട് ജയന്‍ വിവിധ കലാകായിക മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുളള സ്റ്റാഫ് കൗണ്‍സിലിന്റെ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വെളളനാട് പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു, സ്‌കൂളില്‍ പുതിയായി ചേര്‍ന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുളള യൂണിഫോമുകള്‍ വിതരണം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം