ഭരണഭാഷയും പരിഭാഷയും: ശില്പശാല സംഘടിപ്പിച്ചു

November 5, 2013 കേരളം

തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാതല ഔദേ്യാഗിക ഭാഷാസമിതിയുടെയും ആഭിമുഖ്യത്തില്‍ ഭരണഭാഷയും പരിഭാഷയും വിഷയത്തില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ് ഉദ്ഘാടനം ചെയ്തു. ഭരണഭാഷ മലയാളമാകുന്നത് സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും മറ്റ് ഭാഷകളെ സ്‌നേഹിച്ചുകൊണ്ടായിരിക്കണം മലയാളഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.

ഭാഷാപണ്ഡിതന്‍ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ വിഷയാവതരണം നടത്തി. മറ്റ് ഭാഷകളില്‍ നിന്ന് ധാരാളം വാക്കുകള്‍ കടമെടുക്കാമെന്നും അങ്ങനെ മലയാളത്തിന്റെ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാമെന്നും പ്രബോധചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഭരണഭാഷ സാധാരണക്കാര്‍ക്ക് മനസ്സിലാകണമെന്നും അത് താഴെതട്ടിലുളള ജനങ്ങളില്‍ വരെ എത്തിയാല്‍ മാത്രമേ ഭരണഭാഷ എന്ന ലക്ഷ്യംേനടാനാകൂവെന്നും ചടങ്ങില്‍ സംസാരിച്ച കവി വിനോദ് വൈശാഖി പറഞ്ഞു. പ്രബോധചന്ദ്രന്‍ നായര്‍, വിനോദ് വൈശാഖി എന്നിവരെ ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു. കളക്ടറേറ്റ് ജീവനക്കാരനും കഖഗഘങ എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവുമായ കെ. രാജേന്ദ്രന്‍, നെടുമങ്ങാട് താലൂക്ക് ജീവനക്കാരനും ചിലന്തികള്‍ എന്ന കഥാസമാഹരത്തിന്റെ കര്‍ത്താവുമായ ശ്രീകുമാരന്‍ നായര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. എ.ഡി.എം. വി.ആര്‍. വിനോദ്, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം