പത്തനംതിട്ടയില്‍ ടിപ്പറുകള്‍ക്കും സ്ക്കൂള്‍ ബസുകള്‍ക്കും ജിപിഎസ് ഏര്‍പ്പെടുത്തും

November 5, 2013 കേരളം

പത്തനംതിട്ട: വാഹങ്ങളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ജില്ലയിലെ ടിപ്പര്‍ ലോറികള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും ജിപിഎസ് സംവിധാനം (ഗ്ളോബല്‍ പൊസിഷിംഗ് സിസ്റ്റം) ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ടിപ്പര്‍ ലോറി, സ്കൂള്‍ ബസ് പ്രതിനിധികളുടെയും ജിപിഎസ് സേവനദാതാക്കളുടെയും യോഗം നവംബര്‍ 19ന് രാവിലെ 11.30ന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജിപിഎസ് സേവനദാതാക്കള്‍ പത്തംതിട്ട ആര്‍റ്റിഒയുമായി ബന്ധപ്പെടണം. ജിപിഎസ് മുഖേന വാഹന നിരീക്ഷണം ശാസ്ത്രീയമാക്കുന്നതിലൂടെ അപകടങ്ങള്‍ കുറയ്ക്കുക, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുക, അമിത വേഗത തടയുക തുടങ്ങിയവ സാധ്യമാകും. പോലീസ്, റവന്യു, ജിയോളജി, ആര്‍റ്റിഒ ഓഫീസുകളില്‍ ജിപിഎസ് നിരീക്ഷണത്തിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം തുറക്കും. ഇതുമായി ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ജില്ലാ പോലീസ് മേധാവി പി. വിമലാദിത്യ, എഡിഎം എച്ച്. സലീംരാജ്, അടൂര്‍ ആര്‍ഡിഒ ഹരി.എസ്.നായര്‍, ലാന്റ് റവന്യു ഡെപ്യൂട്ടി കളക്ടര്‍ എം.ജെ. ജയസിംഗ്, ആര്‍റ്റിഒ എബി ജോണ്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ് തുടങ്ങയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം