ലാവലിന്‍: പ്രതിപ്പട്ടികയില്‍ നിന്ന് പിണറായിയെ ഒഴിവാക്കി

November 5, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവലിന്‍കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് ഈ നടപടി.  കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍.  പിണറായി അടക്കം വിടുതല്‍ ഹര്‍ജിനല്കിയ ആറുപേരെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ടുപേരുടെ വിടുതല്‍ ഹര്‍ജി തള്ളിയകോടതി  സിബിഐയുടെ കുറ്റപത്രവും മടക്കി.

കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍ ഹര്‍ജി നല്‍കിയത്. രാഷ്ട്രീയലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതെന്നും പിണറായി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍