സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപകരെ ആവശ്യമുണ്ട്

November 7, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പാലക്കാട് സബ്‌സെന്ററില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് കോളേജ് അധ്യാപകരില്‍ നിന്നും മറ്റ് വിദഗ്ദ്ധരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. സര്‍വീസിലുള്ള അധ്യാപകര്‍ക്ക് അക്കാദമിയില്‍ പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

അപേക്ഷ ബയോഡേറ്റ സഹിതം നവംബര്‍ 12, 13 തീയതികളില്‍ പാലക്കാട് സബ്‌സെന്ററില്‍ നേരിട്ടോ, തിരുവനന്തപുരത്തുള്ള ഓഫീസിലേക്ക് തപാല്‍ മാര്‍ഗമോ നവംബര്‍ 15 ന് മുമ്പ് അയയ്ക്കാം. വിലാസം : ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, .തിരുവനന്തപുരം – 695 003. ഫോണ്‍ : 0471-2313065, 2311654. വെബ്‌സൈറ്റ് :www.ccek.org.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍