ഹോമിയോ സപ്ലിമെന്ററി പരീക്ഷ: അപേക്ഷ ക്ഷണിച്ചു

November 7, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഡിസംബര്‍ മൂന്നു മുതല്‍ ആരംഭിക്കുന്ന എന്‍.സി.പി. (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം നവംബര്‍ 11 മുതല്‍ തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും നവംബര്‍ 17 വരെ ലഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ നവംബര്‍ 18 വൈകുന്നേരം നാലു മണിരെയും 10 രൂപ പിഴയോടെ നവംബര്‍ 19 വൈകുന്നേരം നാലു മണിവരെയും സ്വീകരിക്കും.

അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പര്‍ ഒന്നിന് 60 രൂപയും പ്രാക്ടിക്കല്‍ ഒന്നിന് 40 രൂപയും, മാര്‍ക്ക് ലിസ്റ്റിന് 20 രൂപയും തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആന്‍ഡ് കണ്‍ട്രോളിംഗ് ഓഫീസറുടെ പേരില്‍ എസ്.ബി.റ്റി. ഫോര്‍ട്ട് പി.ഒ., കിഴക്കേകോട്ട, തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്നും മാറാവുന്ന ഡി.ഡി. ആയി ഉളളടക്കം ചെയ്യണം. അപേക്ഷകളും ഡിഡി യും തിരുവനന്തപുരത്തുളള ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, പ്രിന്‍സിപ്പാള്‍ ആന്‍ഡ് കണ്‍ട്രോളിംഗ് ഓഫീസറുടെ വിലാസത്തില്‍ അയക്കണം. വൈകി കിട്ടുന്ന അപേക്ഷകള്‍ നിരസിക്കും. പരീക്ഷാ കേന്ദ്രം കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആയിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍