അറഫത്തിന്‍റെ മരണം കൊലപാതകമെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്

November 7, 2013 രാഷ്ട്രാന്തരീയം

പാരീസ്: പലസ്തീന്‍ മുന്‍ നേതാവ് യാസര്‍ അറഫാത്തിന‍്‍റെ മരണം കൊലപാതകമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അറഫത്തിനെ വിഷംകൊടുത്ത് കൊന്നതാകാമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.  അറഫാത്തിന്റെ ശരീരത്തില്‍ ഉയര്‍ന്നതോതിലുള്ള റേഡിയോ ആക്ടീവ് പൊളോണിയം ഉണ്ടായിരുന്നെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി  108 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ റിപ്പോര്‍ട്ടോടെ അറഫാത്തിന്റേത് രാഷ്ട്രീയക്കൊലപാതകമായിരുന്നെന്ന് തെളിഞ്ഞതായി അദ്ദേഹത്തിന്റെ വിധവ സുഹ പാരീസില്‍ പ്രതികരിച്ചു.2004-ലാണ് അറഫാത്ത് അന്തരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം