രഞ്ജി ട്രോഫി: സഞ്ജു വി സാംസണ് സെഞ്ച്വറി

November 7, 2013 കായികം

തലശ്ശേരി: കോണോര്‍ വയല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു വി സാംസണ് സെഞ്ച്വറി. 304 പന്തില്‍ നിന്ന് സഞ്ജു 115 റണ്‍സെടുത്തു. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം നാലിന് 236 റണ്‍സ് എന്ന നിലയിലാണ്. ആദ്യ മത്സരത്തില്‍ ആസാമിനെതിരെ സഞ്ജു ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

ജഗദീശ്(5) നിഖിലേഷ് സുരേന്ദ്രന്‍(66) രോഹിത് പ്രേം(0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം