വാഹനപരിശോധനക്കിടെ ലോറിയിടിച്ച്‌ എസ്‌.ഐ. മരിച്ചു

December 15, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം ബാലരാമപുരത്ത്‌ വാഹനപരിശോധനക്കിടെ ലോറിയിടിച്ച്‌ എസ്‌.ഐ. മരിച്ചു. ബാലരാമപുരം സ്‌റ്റേഷനിലെ എസ്‌.ഐ. കാട്ടാക്കട സ്വദേശി രാജനാണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്ന്‌ വാഴക്കുല കയറ്റിവന്ന ലോറിയാണ്‌ എസ്‌ ഐയെ ഇടിച്ചു വീഴ്‌ത്തിയത്‌. ലോറി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം