ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളുടെ അവലോകനം

November 8, 2013 കേരളം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ശബരിമലയിലേക്കുള്ള പ്രധാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികളുടെ പുരോഗതി പൊതുമരാമത്ത്  മന്ത്രി ഈ മാസം 12-ന് നേരിട്ട് അവലോകനം ചെയ്യും.

ശബരിമലയിലേക്കുള്ള പ്രധാനപാതകള്‍ പരിശോധിക്കുന്നതിന് രാവിലെ പത്ത് മണിക്ക് അദ്ദേഹം എരുമേലിയില്‍ നിന്നും കണമല വഴി പമ്പയിലെത്തും. 12 മണിക്ക് പമ്പയില്‍ നിന്നും തിരിച്ച് റാന്നി-മണ്ണാറക്കുളഞ്ഞി വഴി 1.30 ന് പത്തനംതിട്ടയില്‍ എത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളുടെ പുരോഗതി അവലോകനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് പുറമെ വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം