സായുധസേന പതാകദിനാചരണം ഡിസംബര്‍ ഏഴിന്

November 8, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇക്കൊല്ലത്തെ സുയുധസേന പതാകദിനാചരണത്തിന്റെ ജില്ലാതല പരിപാടികളുടേയും പതാകയുടെ ആദ്യ വില്പനയുടേയും ഉദ്ഘാടനം ഡിസംബര്‍ ഏഴിന് ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ് നിര്‍വഹിക്കും. ദിനാചരണത്തിന്റെ നടത്തിപ്പിന് മുന്നോടിയായി എ.ഡി.എം. വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ജില്ലാതല സായുധസേനപതാകദിന ഫണ്ട്കമ്മിറ്റിയുടെ യോഗം ചേര്‍ന്നു.

പതാകവില്പനയിലൂടെ മുന്‍വര്‍ഷങ്ങളില്‍ സമാഹരിച്ച തുക കൈമാറാത്ത ഓഫീസുകള്‍ എത്രയും വേഗം കൈമാറണമെന്ന് നിര്‍ദ്ദേശം നല്‍കാനും അല്ലാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞവര്‍ഷത്തെ സായുധസേനാദിനപതാകവില്പനയില്‍ തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനം നേടിയതായി ജില്ലാ സൈനികക്ഷേമഓഫീസര്‍ പ്രസന്നന്‍പിളള അറിയിച്ചു. അഞ്ചുരൂപയാണ് പതാകയുടെ വില. വാഹനങ്ങളിലുപയോഗിക്കാവുന്ന ഫ്‌ളാഗുകള്‍ 10 രൂപക്ക് ലഭിക്കും. പതാകദിനാചരണത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ ജില്ലാതല ഉദേ്യാഗസ്ഥരുടേയും സഹകരണമുണ്ടാകണമെന്ന് എ.ഡി.എം. വി.ആര്‍. വിനോദ് അഭ്യര്‍ത്ഥിച്ചു. ജില്ലാ സൈനികക്ഷേമബോര്‍ഡ് വൈസ് പ്രസിഡന്റ് കെ. ഭാസ്‌കരന്‍, ബോര്‍ഡംഗങ്ങള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ സൈനകിക്ഷേമബോര്‍ഡ് യോഗവും ഇതോടൊപ്പം ചേര്‍ന്നു. ജില്ലാ മിലിട്ടറി ബെലനവലന്റെ ഫണ്ട്, സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ട് എന്നിവയില്‍ നിന്ന് നല്‍കിവരുന്ന തുക വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശചെയ്യാനും യോഗത്തില്‍ തീരുമാനമായി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍