മഅദനിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

December 15, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: സ്‌ഫോടന പരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്‌റ്റിസ്‌ എന്‍.ആനന്ദയാണ്‌ അപേക്ഷ പരിഗണിക്കുക. അറസ്‌റ്റു ചെയ്‌തശേഷം അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ തനിക്കെതിരെ സാക്ഷിമൊഴികളോ തെളിവുകളോ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമായാണു കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണു മഅദനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം