പിറന്നാള്‍ ആശംസ നേരാന്‍ മോഡി അഡ്വാനിയുടെ വീട്ടിലെത്തി

November 9, 2013 ദേശീയം

ന്യൂഡല്‍ഹി: 86-ാം പിറന്നാള്‍ ആഘോഷിക്കുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിക്ക് ആശംസകളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡി എത്തി. മോഡി 15 മിനിറ്റോളം അഡ്വാനിയുടെ വീട്ടില്‍ ചെലവഴിച്ചു. ഉത്തര്‍പ്രദേശിലെ റാലിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു മുമ്പാണു മോഡി അഡ്വാനിയുടെ വീട്ടിലെത്തിയത്. അഡ്വാനിയുടെ ജന്മദിനത്തില്‍ നേരത്തെ ട്വിറ്റര്‍ വഴിയും മോഡി ആശംസകളര്‍പ്പിച്ചിരുന്നു. 1927 നവംബര്‍ എട്ടിന് ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ കറാച്ചിയിലെ സിന്ധ് പ്രവിശ്യയിലായിരുന്നു അഡ്വാനിയുടെ ജനനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം