സൊമാലിയയില്‍ കാര്‍ബോംബ് സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു

November 9, 2013 രാഷ്ട്രാന്തരീയം

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 12- ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൊഗാദിഷുവിലെ പ്രശസ്തമായ ഹോട്ടലിനുമുന്നില്‍ വെള്ളിയാഴ്ചയായിരുന്നു സ്ഫോടനം നടന്നത്. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഷേബാബ തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം