ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം അനുവദിക്കില്ല: കെ.സി വേണുഗോപാല്‍

November 9, 2013 കേരളം

k-c-venugopalആലപ്പുഴ: ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം അനുവദിക്കാനാവില്ലന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍. പഴയ നിലപാടില്‍ പുനര്‍ചിന്തനത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

കരിമണല്‍ മാഫിയയില്‍ ഭരണത്തിലുള്ളവരും ഉണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ മാഫിയയാണ് സ്വകാര്യ മേഖലയില്‍ ഖനനത്തിന് ശ്രമിക്കുന്നത്. സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കരുതെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. കരിമണല്‍ കള്ളക്കടത്ത് സിബിഐ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ തൊഴിലാളികളും കുടുംബങ്ങളും ബുധനാഴ്ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ സ്‌പോണ്‍സര്‍ സിഎംആര്‍എല്‍ മാനേജ്‌മെന്റായിരുന്നു. എളമരം കരീമായിരുന്നു ഉത്ഘാടകന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം