ആധാര്‍: എണ്ണ കമ്പനികളുടെ നിലപാട് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി

November 11, 2013 കേരളം

തിരുവനന്തപുരം: ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും എല്‍പിജി കണക്ഷനും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാചകവാതക സബ്സിഡി നല്‍കില്ലെന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിലപാടു നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എം.പി. അച്യുതന്‍ എംപി. പാചകവാതക സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.

തുടര്‍ന്ന് എല്‍പിജി സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയും വ്യക്തമാക്കി. സുപ്രീം കോടതിവിധി ധിക്കരിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു ധൈര്യം പകരുന്നതു ഭരണാധികാരികളുടെ നിലപാടാണ്.  ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ പാചകവാതക സബ്സിഡി നിഷേധിക്കാനുള്ള നീക്കം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം