സ്ത്രീകളുടെ സംരക്ഷണത്തിനു സമൂഹ മനഃസാക്ഷി ഉണരണം: മുഖ്യമന്ത്രി

November 11, 2013 കേരളം

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളില്‍ നിയമനടപടികളിലൂടെ നീതി ഉറപ്പുവരുത്തുമ്പോഴും നിയമത്തിനതീതമായി സമൂഹ മനഃസാക്ഷി ഉണരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ നടന്ന സംസ്ഥാന മഹിളാകോണ്‍ഗ്രസ് നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന നീതിയാണ് സമൂഹപുരോഗതിയുടെ അളവുകോല്‍. ഒരു സമൂഹത്തിന്റെ പുരോഗതി, സ്തീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന സംരക്ഷണത്തിലാണ്. ഈ രംഗത്ത് കേരളം ഏറെ പുരോഗതി നേടിയിട്ടുണ്ട്. എന്നാല്‍ സമൂഹത്തിലുണ്ടാകുന്ന ചില തെറ്റായ പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണം.അതില്‍ എല്ലാവരും ഒരേ നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ ശോഭ ഓജ, സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, വല്‍സല പ്രസന്നകുമാര്‍, വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം