മാലെദ്വീപ്: രണ്ടാംഘട്ട വോട്ടെടുപ്പ് സുപ്രീംകോടതി തടഞ്ഞു

November 11, 2013 രാഷ്ട്രാന്തരീയം

മാലെ: ജംഹൂരി പാര്‍ട്ടി യുവജന വിഭാഗം പ്രസിഡന്റ് മൂസ അന്‍വര്‍ നല്കിയ കേസിനെത്തുടര്‍ന്ന് മാലെദ്വീപ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞായറാഴ്ച നടക്കാനിരുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് സുപ്രീംകോടതി തടഞ്ഞു. മാറ്റിവച്ച വോട്ടെടുപ്പ് കോടതി നിര്‍ദേശപ്രകാരം  നവംബര്‍ 16ന് നടത്തും.

ശനിയാഴ്ച രാത്രി ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നതിനുശേഷം രണ്ടാംഘട്ടം സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയായിരുന്നു. തിടുക്കത്തില്‍ അടുത്തഘട്ട വോട്ടെടുപ്പ് നടത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താനുള്ള അവകാശലംഘനമായി മാറുമെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നും നിരീക്ഷിച്ച  കോടതി  നേരത്തെ പ്രഖ്യാപിച്ച നവംബര്‍ 16 എന്ന തീയതിയാണ് ഉചിതമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം