ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: സിആര്‍പിഎഫ് സൈനികന്‍ നക്‌സലുകളുടെ വെടിയേറ്റു മരിച്ചു

November 11, 2013 പ്രധാന വാര്‍ത്തകള്‍

റായ്പുര്‍: ഛത്തീസ്ഗഢ് സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനിടെ ദന്തേവാഡയില്‍ സിആര്‍പിഎഫ് സൈനികന്‍ നക്‌സലുകളുടെ വെടിയേറ്റു മരിച്ചു. കന്യാകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. പല സ്ഥലങ്ങളിലും അക്രമം നടന്നതായാണ് റിപ്പോര്‍ട്ട്.  പതിനെട്ട്  മണ്ഡലങ്ങളിലാണ്  ഇന്ന് പോളിങ് നടന്നത്.

മാവോവാദികളുടെ ഭീഷണിമൂലം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിയാഞ്ഞതിനാല്‍ സിതര്‍, സീതാപൂര്‍ എന്നി രണ്ട് ബൂത്തുകളിലെ വോട്ടിങ് ഉപേക്ഷിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍