തിരിച്ചറിയാന്‍ കഴിയാത്ത കുറ്റങ്ങള്‍ക്കും നിര്‍ബന്ധമായും എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി

November 12, 2013 ദേശീയം

SupremeCourtIndiaന്യൂഡല്‍ഹി: തിരിച്ചറിയാന്‍ കഴിയാത്ത കുറ്റങ്ങള്‍ക്കും നിര്‍ബന്ധമായി എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം കേസുകളില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യുന്നതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി വിശദമാക്കി. ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ രജിസ്റര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസിന്റെ അന്വേഷണ നടപടികളില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിധിപ്രഖ്യാപനം. പരാതി കൊടുത്തുകഴിഞ്ഞാല്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാണോയെന്നും എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാതെ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് നിയമസാധുതയുണ്ടോയെന്നുമാണ് ഹര്‍ജിക്കാരന്‍ ആരാഞ്ഞിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം