കരുണാകരന്റെ നിലയില്‍ നേരിയ പുരോഗതി

December 15, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്റര്‍ ഭാഗികമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. രക്തത്തിലെ ഓക്‌സിജന്റെ അളവ്‌ സാധാരണ നിലയില്‍ എത്തിയതിനാലാണ്‌ വെന്റിലേറ്റര്‍ ഭാഗികമാക്കാന്‍ തീരുമാനിച്ചത്‌. അണുബാധ തടയാനുള്ള ആന്റിബയോട്ടിക്കുകളു മറ്റ്‌ ചികിത്സകളും തുടരുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ തുടരുന്നുണ്ട്‌. ശ്വാസകോശത്തിന്റെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതിന്‌ ഫിസിയോ തെറാപ്പിയും നല്‍കുന്നുണ്ട്‌. ആരോഗ്യ നില പൂര്‍ണ്ണമായും മെച്ചപ്പെടുന്നതുവരെ സന്ദര്‍ശകരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി രാവിലെ പത്മജ വേണുഗോപാലിനെ വിളിച്ച്‌ കരുണാകരന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ അന്വേഷിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം