ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

November 12, 2013 ദേശീയം

റായ്പുര്‍: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ഭടന്മാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. മരിച്ച മറ്റൊരാള്‍ ഡ്രൈവറാണ്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ജോലിക്ക് ശേഷം മടങ്ങുകയായിരുന്ന ബി.എസ്.എഫ് വാഹന വ്യൂഹത്തിന് നേര്‍ക്ക് കുഴിബോംബാക്രമണമാണുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം