കടല്‍ക്കൊലക്കേസ്: സാക്ഷികളായ ഇറ്റാലിയന്‍ നാവികരുടെ മൊഴിയെടുത്തു

November 12, 2013 രാഷ്ട്രാന്തരീയം

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ സാക്ഷികളായ ഇറ്റാലിയന്‍ നാവികരുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തി. റോമിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നാവികരെ വിളിച്ചുവരുത്തി വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കുകയായിരുന്നു. കേസില്‍ അറസ്റിലായ സാല്‍വത്തോറെ ജീറോണ്‍, ലത്തോറെ മാസി മിലാനോ എന്നീ ഇറ്റാലിയന്‍ നാവിര്‍ക്കൊപ്പം എന്റിക ലെക്സി കപ്പലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാവികസേനാംഗങ്ങളാണ് ഇവര്‍. നാലു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ മൊഴിയെടുക്കാന്‍ ഇന്ത്യയിലേക്ക് വിടണമെന്ന് ഇന്ത്യ നയതന്ത്ര ചാനലിലൂടെ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇറ്റലിയിലെത്തി മൊഴിയെടുക്കാമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കാമെന്നുമായിരുന്നു നിലപാട്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇറ്റലിയിലേക്ക് പോയി മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇതും ഉപേക്ഷിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം