പെട്രോള്‍ വില വര്‍ദ്ധനവ് അംഗീകരിക്കാനാവില്ല – ബി.ജെ.പി

December 15, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ദ്ധനവ് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്‌ക്കര്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് വില വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിലവര്‍ദ്ധനവ് എത്രയും വേഗം പിന്‍‌വലിക്കണമെന്നും ജാവേദ്ക്കര്‍ ആവശ്യപ്പെട്ടു. ഭാരത് പെട്രോളിയം പെട്രോളിന് ലിറ്ററിന് രണ്ട് രൂപ തൊണ്ണൂറ്റി ആറ് പൈസയാണ് കൂട്ടിയത്. വില വര്‍ദ്ധനവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും വ്യാഴാഴ്ച മുതല്‍ വില കൂട്ടും. 2.95 രൂപയാണ് ഈ കമ്പനികള്‍ കൂട്ടുക. ഫലത്തില്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയിലധികം വര്‍ദ്ധിക്കും. ഇതോടെ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 59 രൂപയോളമാകും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ഓയില്‍ വില കൂടിയതിനാല്‍ എണ്ണ കമ്പനികളുടെ ബാധ്യത വര്‍ദ്ധിച്ചിരിക്കുകയണെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം